മാസ്റ്റര്‍പീസ് ; ആക്ഷന്‍ മാത്രമല്ല, പ്രണയവുമുണ്ട് | filmibeat Malayalam

2017-12-11 582

Masterpiece Video Song Gets Good Response

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിലും ട്രെയിലറിലും ആക്ഷന് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആക്ഷന്‍ മാത്രമല്ല പ്രണയവുമുള്ള ഒരു കളര്‍ഫുള്‍ ചിത്രമാണ് ഇതെന്ന് തെളിയിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്തില്‍ മമ്മൂട്ടിയും പൂനം ബജ്‌വയുമാണ് യുവതാരങ്ങളുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ആഘോഷ മൂഡിലുള്ള ഗാനം വളരെ കളര്‍ഫുള്ളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നത് മുതല്‍ മമ്മൂട്ടിയുടെ ലുക്കിനേക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍. സമീപ കാലത്ത് മമ്മൂട്ടിയെ ഏറ്റവും സുന്ദരനായി സ്‌ക്രീനില്‍ എത്തിക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്. ഗാനരംഗത്തും മമ്മൂട്ടി തിളങ്ങി നില്‍ക്കുന്നു.